നെറ്റെഫിക്സ് ലോഗൗട്ട് ആകി ഫോണിലെ നെറ്റും ഓഫു ചെയ്ത് അപ്പു പതിവുപോലെ മയക്കത്തിലേക്ക് പോയി. ഇന്ന് പതിവിലും വിപരീത മായിരുന്നു,, കോറിഡോർ തുറന്നപ്പോ മുന്നിലെ വയലിൽ കുറെയേറെ പക്ഷികളുടെ ശബ്ദം,
" ആഹാ.. കൊള്ളാലോ... "
ഹൈ ജംപ് ചാടി അപ്പു വയലിലെ നടുവഴിയിലൂടെ പക്ഷികളെയും നോക്കി നടക്കാൻ തുടങ്ങി.
" ഇത് കുറെ ഉണ്ടല്ലോ... ഇതുവരെയും
കാണാത്ത ഇനങ്ങൾ കതിര്മണി
വിളഞ്ഞു നിൽകുന്നത് കൊണ്ടാവാം
ഇങ്ങോട്ടേക്ക് എത്തിയത്. "
അപ്പു കിളികളെ അത്ഭുതത്തോട്ടെ നോക്കി. പെട്ടന്നാണ് മുന്നിൽ അവനൊരു കിണർ ശ്രദ്ധയിൽ പെട്ടത് അവൻ കിണറിനെ ലക്ഷ്യമാക്കി നടന്നു. പൊട്ടി പൊളിഞ്ഞ ഒരു പൊട്ടകിണറായിരുന്നു അത് അപ്പു അതിലേക്കെത്തി നോക്കി, ഒരു കല്ലിട്ടുനോക്കി,.
ടപ്പേ....
അതിൽ വെള്ളമില്ല അടിയിൽ മൊത്തം പാറയാണ്
ഹലോ....... ഹലോ.... ഹലോ..
ഹായ്..... ഹായ്.... ഹായ്... ഹായ്....
അവന്റെ ശബ്ദം പ്രതിധ്വനിച്ചു.
അവൻ അത് നിർത്തിയില്ല ആസ്വദിച്ചു കൊണ്ടേയിരുന്നു.
പെട്ടെന്നായിരുന്നു വവ്വാലുകൾ ആ പൊട്ടകിണറിന്റെ അടിയിൽ നിന്ന് കൂട്ടമായി വന്നത്.
അപ്പുവിന് പേടിയായി അവൻ നിലവിളിച്ചവിടെ നിന്ന് ഓടി. ഒരു പഴയ വീടിലേക്ക് അവൻ എത്തിപ്പെട്ടു,
ഇതും ആഹ് കിണറിനു സമാനം,,
കഴിഞ്ഞ പ്രളയ സമയത്തായിരിക്കണം ഈ വീടിന് ഇങ്ങനെ സംഭവിച്ചു കാണുക.
അപ്പു അവിടെ മുഴവൻ നിരീക്ഷിച്ചു. നിലത്തുമുഴുവൻ ചില്ലുകളും തുരുമ്പിച്ച ആണികളുമുണ്ട്. പെട്ടന്ന് ഒരു കറുത്ത വവ്വാൽ അവന്റെ അടുത്തേക്ക് ചീറി വന്നു അവന്റെ ഇടത്തെ കൈകൾ കൊണ്ട് അതിനെ തട്ടി മാറ്റി. അവൻ തറയിൽ തെന്നി വീണു. അപ്പുവിന്റെ വലത്തെ കൈ എന്തിലോ തട്ടി
" ഇതെന്താണ്? താക്കോലാണല്ലോ... "
അവൻ ആ താക്കോലെടുത്തു ചുറ്റുപാടമൊത്തം നിരീക്ഷിച്ചു.
" ഇതി എന്തിന്റെ കീ ആയിരിക്കും...?
വവ്വാലുകൾ കൂട്ടംകൂട്ടമായി വന്നു. കൂടെ നല്ല കാറ്റും. കാറ്റിന് ശക്തികൂടിയതോടെ അവൻ അവിടെ നിന്ന് ആ കീയും മുറുക്കെ പിടിച്ച് ഓടി. വീട്ടിലെത്തിയാ അപ്പു ആ കീ തിരിച്ചും മറിച്ചും നോക്കി.
" ഇതെന്താണ് എഴുതിയിരിക്കുന്നത്?
ഒമേഗ.
അവൻ ഡിക്ഷണറി തപ്പി.
" ഒമേഗ.... ഒമേഗ..ഒമേഗ..ഒമേഗ..
കിട്ടിപ്പോയെ.
ഗ്രീക്ക് അക്ഷരമാലയിലെ 24-ആമത്തെതും അവസാനത്തേതുമായ അക്ഷരമാണ് ഒമേഗ.
ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്."
അപ്പുവിന് ചെറിയ പേടി ഉടലെടുത്തു
"ഇനി ഇതെന്റെ അവസാനം കാണാൻ വന്ന കീ ആയിരിക്കുമോ? "
അപ്പു അവന്റെ റൂമിൽ കേറി വാതിലടച്ചു. വാതിലിന്റെ ലോക്ക് അവൻ ശ്രദ്ധിച്ചു.. അവൻ പതിയെ കീ ആഹ് ഹോളിന്റെ ഉളിലൂടെ കടത്തി നോക്കി. അപ്പുവിന്റെ ഹൃദയംകൂടുതൽ ശബ്ദത്തിൽ ഇടിക്കാൻ തുടങ്ങി. അത് ആഹ് ഹോളിൽ ശെരിയായി കയറി. അപ്പു വിയർത്തൊലിച്ചു. പക്ഷെ മറ്റൊന്നും സംഭവിച്ചില്ല. അവൻ ഒരു നെടുവീർപ്പിട്ടു.
അവൻ ആ വാതില് പതുക്കെ തുറന്നു
അപ്പുവാകെ ഞെട്ടി തരിച്ചു പോയി. ആ വാതിലിന്റെ അപ്പുറത്ത് ഡൈനിങ്ങ് ഹോളിന്റെ സ്ഥാനത് ഇപ്പോ മുഴുവൻ പുക മാത്രം കൂടെ കൊടും തണുപ്പും. ഒരു ഫ്രീസറിലെന്ന പോലെ. അവൻ അവിടേക്ക് പേടിയോടെ നടന്നു....
തണുത്തു വിറച്ച രണ്ടു കൈകളും മേലെ അവൻ കൂട്ടിയുരക്കാൻ തുടങ്ങി. അവന്റെ ശ്വാസം ആ മുറികൾ നിറഞ്ഞു.
"ഇത് എന്റെ അവസാനം
മായിരിക്കുമോ? "
അവന്റെ പേടി കൂടിക്കൂടി വന്നു. മുന്നിൽ ഒരു പെട്ടി കണ്ടു അതിന്റെ അടുത്തേക്ക് അവൻ നീങ്ങി വിറയോടെ അവൻ അത് കണ്ടു. അതിൽ എഴുതിയിരിക്കുന്നത് വായിച്ചു.....
~കൊറോണ വാക്സിൻ. ~
അവൻ പെട്ടി പതിയെ തുറന്നു.
" ഇത് മുഴുവൻ കൊറോണ വാക്സിനാണ് ഞാനിതാരോടാ പറയാ...? "
ഒരു ചെറിയ വാക്സിൻ അവൻ ശ്രദ്ധയോടെ എടുത്തു
"ഡാ..... അപ്പൂ.... "
പെട്ടന്നുള്ള ആ വിളികേട്ട് അവന്റെ കൈയിൽ നിന്ന് അത് താഴെ വീണപോലെ തോന്നി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ അമ്മ മുന്നിൽ നിൽക്കുന്നു.
"എത്ര സമയമായടാ നിന്നെ വിളിക്കുന്നു, അതെങ്ങനെയാ രാത്രി മുഴുവൻ ആ കുന്ത്രാണ്ടത്തിലല്ലേ കളി പിന്നെയെങ്ങനെയാ".
അമ്മയുടെ ശകാരം കേട്ട് അവൻ കണ്ണുതിരുമ്മി കിടക്കയിൽ നിന്ന് എഴുന്നേറ്റു.
" അപ്പൊ ഞാൻ കണ്ടത് വെറും സ്വപ്നം മാത്രമായിരുന്നോ? "
അവൻ ഫോൺ നോക്കി സമയം 10മണി കഴിഞ്ഞിരിക്കുന്നു പല്ലു തേച്ചു ചായയും കുടിച്ചു അവൻ നെറ്റ്ഫ്ലിക്സ് ഓൺ ചെയ്തു.
റൂമിലെ ഡോറിലേക്ക് അവൻ ഒന്നുകൂടി നോക്കി ആ ഒമേഗ കീ അവിടെ ഉണ്ടായിരുന്നെങ്കിൽ........