കുറെ ആയല്ലോ എലെക്ഷൻ എന്ന് പറഞ്ഞു നടക്കുന്നു
ജയിച്ചു കഴിന്നാൽ പിന്നെ കണ്ടാലോ
തെരുവ് പട്ടിയെപ്പോലെ ഓടിക്കും നമ്മളെ
വില്ലേജ് ആപ്പീസിൽ പോയാലോ
ജനാല പോലും കൈക്കൂലി ചോദിക്കും
പിന്നെ ആർക്കു വേണ്ടിയാണ്
നമ്മൾ ഇവരെയൊക്ക ജയിപ്പിച്ചു വിടുന്നത്
ജനാധിപത്യം ഒരു പ്രഹസനം തന്നേയല്ലേ
എന്നാലും നാണം കെട്ട് നടക്കുന്നു ഇത് ചിലർ
ഭരണം ആർക്കായാലും മനുഷ്യന്റെ അവസ്ഥ
ഒരു പോലെ